ഹൈദരാബാദ്: സൈബർ തട്ടിപ്പ് സംഘം മുൻ ജില്ലാ ജഡ്ജിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെടുത്തു.
മൽക്കാഗിരിയിൽനിന്നുള്ള ന്യായാധിപനാണു തട്ടിപ്പിനിരയായത്. കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായതോടെ മൂന്നുദിവസം മുന്പാണ് അദ്ദേഹം പരാതി നൽകിയതെന്നു പോലീസ് അറിയിച്ചു.